ലോക പരിചിന്തന ദിനത്തിൽ സൈക്കിൾ ഹൈക്കുമായി എൻ എച്ച് എസ് എസ് വാകയാട്
വായു മലിനീകരണം കുറയ്ക്കാനുള്ള ചിന്തകളും പ്രവർത്തനങ്ങളുമാണ് ഈ വർഷത്തെ പരിചിന്തന വിഷയം.

വാകയാട്: 'സവാരി ചെയ്യാം സൈക്കിളിൽ കുറയ്ക്കാം വായുമലിനീകരണം ' എന്ന സന്ദേശമുയർത്തി നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വാകയാട് സ്കൗട്ട് &ഗൈഡ്സുകളുടെ നേതൃത്വത്തിൽ സൈക്കിൾ സവാരി സംഘടിപ്പിച്ചു. സ്കൗട്ട് & ഗൈഡ് പ്രസ്ഥാന സ്ഥാപകനായ ബേഡൻ പവ്വൽ പ്രഭുവിന്റെ ജന്മദിനം ലോകമെങ്ങും പരിചിന്തന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്ക് നടത്തിയത്.
വായു മലിനീകരണം കുറയ്ക്കാനുള്ള ചിന്തകളും പ്രവർത്തനങ്ങളുമാണ് ഈ വർഷത്തെ പരിചിന്തന വിഷയം. വാകയാട് സ്കൂളിൽ നിന്നും ആരംഭിച്ച സൈക്കിൾ ഹൈക്ക് വിഷൻ 21 -26 ന്റെ ഭാഗമായി പേരാമ്പ്ര ലോക്കൽ അസോസിയേഷനും, നടുവണ്ണൂർ ഫോർമർ സ്കൗട്ട് ഫോറവും നിർമ്മിക്കുന്ന 2 സ്നേഹ ഭവനങ്ങളിലേക്കാണ് ലക്ഷ്യം വെച്ചത്. സഞ്ചാര വഴികളിൽ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ആവശ്യകത, പ്രവർത്തന പദ്ധതികൾ എന്നിവ പൊതുജനങ്ങൾക്കായി വിശദീകരിച്ചു.
ഗൈഡ് കമ്പനിയുടെ സൈക്കിൾ ഹൈക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ പി ആബിദയും, സ്കൗട്ട് ട്രൂപ്പിന്റെ ഹൈക്ക് ഹെഡ്മിസ്ട്രസ് ടി ബീന ടീച്ചറും ഫ്ലാഗ് ഓഫ് ചെയ്തു. ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മീഷൻ രാജൻ മാസ്റ്റർ, രതീഷ് യുകെ, എം സതീഷ് കുമാർ, പ്രവിഷ ടി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു