പരിചിന്തന ദിനം ആഘോഷിച്ചു
വായു മലിനീകരണത്തിനെതിരെ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി.

കുന്നമംഗലം : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുന്നമംഗലം ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പരിചിന്തന ദിനം വിപുലമായി ആഘോഷിച്ചു. വായു മലിനീകരണത്തിനെതിരെ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. കുന്നമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി കുന്നമംഗലം എ ഇ ഒ കെ ജെ പോൾ ഫ്ലാഗ് ഓഫ് ചെയ്തു സൈക്കിൾ റാലി മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.
ചടങ്ങിൽ കുന്നമംഗലം ഹയർസെക്കൻഡറി സ്കൂൾ എച്ച് എം പ്രേമരാജൻ ,മർകസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച് എം ആയിഷാബി, ഡി സി ബീന, ഡി ഒ സി വിനോദിനി, എൽ എ സെക്രട്ടറി ജമാലുദ്ദീൻ, ട്രഷറർ ജമാലുദ്ദീൻ ,പ്രശാന്ത്, പ്രീത, സജ്ന, സുൽഫത്ത്, വിവേക്, അഷ്റഫ് , ദീപേഷ് തുടങ്ങിയ അധ്യാപകർ പങ്കെടുത്തു.