സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സ്നേഹ ഭവൻ താക്കോൽദാനം നാളെ
താക്കോൽദാനം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിക്കും

താമരശ്ശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2021-26-ൻ്റെ ഭാഗമായി നടപ്പിലാക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് വീട് വെച്ചു നൽകുന്ന 'സ്നേഹഭവനം' പദ്ധതിയുടെ ഭാഗമായി താമരശേരി സബ്ജില്ല ഈങ്ങാപ്പുഴ പൂറ്റേൻ കുന്നിൽ നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽദാനം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നാളെ (15- ചൊവ്വ) ഉച്ചക്ക് 12 മണിക്ക് നിർവ്വഹിക്കും.
ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ. ലിൻ്റോ ജോസഫ് അധ്യക്ഷത വഹിക്കും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷക്കുട്ടി സുൽത്താൻ, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുട്ടിയമ്മ മാണി, വാർഡ് മെമ്പർ ശ്രീജ ബിജു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി. പി. മിനി, സ്കൗട്ട്സ് സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ, സംസ്ഥാന സെക്രട്ടറി എൻ. കെ. പ്രഭാകരൻ, എം. രാമചന്ദ്രൻ, എൻ. കെ. പ്രേമൻ, പി. പ്രശാന്ത്, ഫാ: ജോസഫ് പി. വർഗീസ്, റെനി വർഗീസ്, വി. ഡി. സേവ്യർ, സി. കെ. ബീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
ആറ് ലക്ഷം രൂപ ചിലവഴിച്ച് സുമനസുകളുടെ സഹായത്തോടു കൂടിയാണ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സ്നേഹഭവനം പൂർത്തിയാക്കിയത്.താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏഴ് വീടുകളുടെ നിർമ്മാണം നടന്നു വരുന്നതായി ജില്ലാ സെക്രട്ടറി വി. റ്റി. ഫിലിപ്പ് അറിയിച്ചു.