headerlogo
education

ചേന്ദമംഗലൂർ സ്കൂൾ സൗജന്യ മാസ്ക് ബാങ്കൊരുക്കി

ആവശ്യക്കാർക്ക് സൗജന്യമായി മാസ്ക് ഉപയോഗിക്കാവുന്നതാണ്

 ചേന്ദമംഗലൂർ സ്കൂൾ സൗജന്യ മാസ്ക് ബാങ്കൊരുക്കി
avatar image

NDR News

30 Jan 2022 04:27 PM

ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വൊളൻറിയർമാരുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സൗജന്യ മാസ്ക് ബാങ്ക് ആരംഭിച്ചു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

      സർജിക്കൽ മാസ്കുകൾക്കൊപ്പം കുട്ടികൾ തയ്യാറാക്കിയ തുണികൊണ്ടുള്ള മാസ്കുകളും ബാങ്കിൽ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് സൗജന്യമായി മാസ്ക് ബാങ്കിൽനിന്ന് മാസ്ക് ഉപയോഗിക്കാം.

       എൻ എസ് എസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ എൻ എസ് എസ് വൊളന്റിയർ ക്യാപ്റ്റന്മാരായ എ. ജി. ഹനാൻ, നദ സാലിം എന്നിവർ മാസ്കുകൾ കൈമാറി. പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ എ. പി. അബ്ദുൽ ജബ്ബാർ, പ്രോഗ്രാം ഓഫീസർ എൻ. കെ. സലീം എന്നിവർ സംസാരിച്ചു.

NDR News
30 Jan 2022 04:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents