ഉണ്ണികുളം ഗവ: യുപി സ്കൂളിൽ 'മികവ് 2022' ഉദ്ഘാടനം ചെയ്തു
ബിച്ചു ചിറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു
ഉണ്ണികുളം: ഉണ്ണികുളം ഗവ: യുപി സ്കൂളിൻ്റെ 2021-22 അധ്യയനവർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾക്കുള്ള ഊർജ്ജിത പരിശീലന പരിപാടിയായ മികവ് 2022 പദ്ധതിയ്ക്ക് തുടക്കം. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ചിറക്കൽ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ എ കെ മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ കെ ശ്രീലേഖ, കെ പ്രസീത, എം മിനിജ റാണി, പി സിന്ധു, പി ആർ റാഫിയ എന്നിവർ ആശംസകളർപ്പിച്ചു.
ടി പി മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി പി ഷീജ നന്ദിയും പറഞ്ഞു.