headerlogo
education

കായണ്ണ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 'സ്റ്റെപ്സ്' പ്രോഗ്രാമിന് തുടക്കമായി

മോട്ടിവേഷൻ ക്ലാസിന് ജില്ലാ റിസോഴ്സ് ടീം അംഗവും റേഡിയോ ജോക്കിയുമായ ദിവ്യ ആർ. എസ്. നേതൃത്വം നൽകി

 കായണ്ണ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 'സ്റ്റെപ്സ്' പ്രോഗ്രാമിന് തുടക്കമായി
avatar image

NDR News

14 Jan 2022 09:23 PM

കായണ്ണ : മാർച്ച് മാസം ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ ഈ വർഷവും മികച്ച വിജയം ഉറപ്പാക്കാൻ കായണ്ണ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 'സ്റ്റെപ്സ് ' പഠന പരമ്പരക്ക് തുടക്കമായി.

       മുൻ വർഷങ്ങളിൽ നേടിയ നൂറു ശതമാനം വിജയം ഈ വർഷവും നിലനിർത്താനും ഒപ്പം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് അധ്യാപകരും പി.ടി എ അംഗങ്ങളും പുറമേയുള്ള വിദഗ്ദരായ ആളുകളുടെ ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ, കൗൺസലിംഗ്, സീരീസ് ടെസ്റ്റ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.

       മോട്ടിവേഷൻ ക്ലാസിന് ജില്ലാ റിസോഴ്സ് ടീം അംഗവും റേഡിയോ ജോക്കിയുമായ ദിവ്യ ആർ. എസ്. നേതൃത്വം നൽകി. പ്രധാനാധ്യാപകൻ പ്രമോദ് കെ. വി, സിബി അലക്സ്, നിർമല ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

NDR News
14 Jan 2022 09:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents