headerlogo
education

കോവിഡ്; വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട തീരുമാനം നാളെ

നാളെ നടക്കുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

 കോവിഡ്; വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട തീരുമാനം നാളെ
avatar image

NDR News

13 Jan 2022 01:53 PM

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം നാളെ അറിയാം. നാളെ നടക്കുന്ന അവലോകന യോഗത്തിനു ശേഷം സ്കൂളുകളുടെ പ്രവർത്തനസമയം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. 

      വിഷയം സാങ്കേതിക വിദഗ്ധരുമായി ആലോചിച്ച ശേഷമാകും തീരുമാനം. വിദ്യാർഥികളിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങളും പരിശോധിച്ച് തീരുമാനിക്കും. 

      പൂർണമായും അടച്ചിടൽ

ഒഴിവാക്കിയേക്കും എന്നാണ് സൂചനകൾ. എന്നാൽ പ്രവർത്തന ദിവസം, സമയം തുടങ്ങിയവയിൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സാധ്യത.

NDR News
13 Jan 2022 01:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents