ദാറുന്നുജൂം കോളജിൽ 'നിറവ്' പുസ്തകമേള
പ്രിൻസിപ്പൽ പ്രൊഫ: എം. മുഹമ്മദ് അസ്ലം മേള ഉദ്ഘാടനം ചെയ്തു
![ദാറുന്നുജൂം കോളജിൽ 'നിറവ്' പുസ്തകമേള ദാറുന്നുജൂം കോളജിൽ 'നിറവ്' പുസ്തകമേള](imglocation/upload/images/2022/Jan/2022-01-13/1642042872.webp)
പേരാമ്പ്ര: സ്വാമിവിവേകാനന്ദൻ്റെ ജന്മദിനമായ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ദാറുന്നുജൂം കോളജ് ഓഫ് ആർട്സ് ആൻറ് സയൻസ് എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുസ്തകമേള സംഘടിപ്പിച്ചു. കോളജ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ പരിപാടി പ്രിൻസിപ്പൽ പ്രൊഫ: എം. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ അശ്വന്ത് എം. ആർ. അധ്യക്ഷത വഹിച്ചു.
കോളേജ് കമ്മിറ്റി വൈ: പ്രസിഡൻറ് ടി. എ. അബ്ദുസ്സലാം, സൂപ്രണ്ട് പി. ടി. ഇബ്രാഹിം, സി. കെ. ഷഹീദ്, പ്രഷീബ, ബാബുരാജ്, മുഹ്സിൻ, എം. പി. കെ. അഹമ്മദ് കുട്ടി, തമന്ന സമദ്, ഹഫീസ് റഹ്മാൻ, അശ്വതി ഗംഗ എന്നിവർ നേതൃത്വം നൽകി.