headerlogo
education

വളയം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പുതിയ പ്ലസ് ടു ബാച്ച് ഉദ്ഘാടനം ചെയ്‌തു

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു

 വളയം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പുതിയ പ്ലസ് ടു ബാച്ച് ഉദ്ഘാടനം ചെയ്‌തു
avatar image

NDR News

12 Jan 2022 06:39 PM

വളയം: ഗവ: ഹയർസെക്കൻഡറി സ്കൂളിൽ അധികമായി അനുവദിച്ച പ്ലസ്ടു ബാച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി. വി. എം. നജ്മ അധ്യക്ഷയായി.

       കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുശതമാനം വിജയമാണ് സ്കൂൾ കൈവരിച്ചത്. എന്നാൽ സീറ്റ് ലഭ്യത കുറവ് മൂലം വിദ്യാർഥികൾക്ക് തുടർപഠന സാധ്യത മങ്ങിയതോടെയാണ് സ്കൂളിൽ ഒരു പ്ലസ്ടു ബാച്ചുകൂടി അനുവദിക്കണമെന്ന് പി.ടി.എ.യും വിദ്യാർഥികളും ആവശ്യപ്പെട്ടത്. ഇതിൻ്റെ ഭാഗമായി ഇ. കെ. വിജയൻ എം.എൽ.എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് എന്നിവർ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ തിരുവനന്തപുരത്ത്‌ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു. ഇതോടെയാണ് സർക്കാർ സ്കൂളിൽ ഒരു അധിക ബാച്ച് അനുവദിച്ചത്.

      ചടങ്ങിൽ വാർഡ് മെമ്പർ വി. പി. ശശിധരൻ, പി.ടി.എ. പ്രസിഡൻ്റ് എം. ദിവാകരൻ, ഹെഡ്മാസ്റ്റർ കെ. രാമകൃഷ്ണൻ, പ്രിൻസിപ്പൽ കെ. എം. കുഞ്ഞബ്ദുള്ള, പി. പി. അനിൽ, പി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

NDR News
12 Jan 2022 06:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents