നന്മ മുദ്ര ത്രിദിന ക്യാമ്പിന് തുടക്കമായി
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ബീന ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: പാലോറ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് നന്മ മുദ്ര ആരംഭിച്ചു. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ബീന ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ടി. പി. ദിനേശൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ ഉപഹാര സമർപണം നടത്തി. ജ്യോതിലക്ഷ്മി ടീച്ചർ, ടി. അബ്ദു റഹ്മാൻ, എൻ. കെ. ഷൈനി, ടി. എ. ശ്രീജിത്ത്, ടി. കെ. ശ്രീജ, സഞ്ജന സോമൻ തുടങ്ങിയവർ സംസാരിച്ചു.