headerlogo
education

എൻ എം എം എസ് വിജയത്തിന് ഷുവർ ഷോട്ടുമായി കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂൾ

കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി പദ്ധതി ഉദ്ഘാടനം ചെയ്തു

 എൻ എം എം എസ് വിജയത്തിന് ഷുവർ ഷോട്ടുമായി കായണ്ണ ഗവ ഹയർ സെക്കണ്ടറി സ്കൂൾ
avatar image

NDR News

07 Jan 2022 10:44 AM

കായണ്ണ: നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ കൂടുതൽ വിദ്യാർത്ഥികളെ വിജയികളാക്കുക എന്ന ലക്ഷ്യത്തോടെ കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഷുവർ ഷോട്ട് പ്രോഗ്രാം ആരംഭിച്ചു. 

      സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഷുവർ ഷോട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രൊഫഷണൽ ട്രെയിനർ എ. കെ. നിസാറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. 

      ഹെഡ് മാസ്റ്റർ പ്രമോദ് കെ വി , സിബി അലക്സ് , അസ്ഹർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

NDR News
07 Jan 2022 10:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents