ദാറുന്നുജൂം കോളജ് സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
പ്രശസ്ത ശാസ്ത്ര പ്രചാരകൻ പ്രൊഫ: കെ. പാപ്പൂട്ടി ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര: ശാസ്ത്രീയ അവബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള പുതുതലമുറയാണ് കലാലയങ്ങളിൽ നിന്നു പുറത്തു വരേണ്ടതെന്നും അവർക്ക് മാത്രമെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കാൻ കഴിയൂവെന്നും പ്രശസ്ത ശാസ്ത്ര പ്രചാരകനും മടപ്പള്ളി ഗവ: കോളജ് മുൻ പ്രൊഫസറുമായ കെ. പാപ്പൂട്ടി അഭിപ്രായപ്പെട്ടു.
പേരാമ്പ്ര ദാറുന്നുജൂം കോളേജ് സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഫിസിക്സ് വിഭാഗം മേധാവി ഡോ. എ. പി. നസീർ, കെമിസ്ട്രി വിഭാഗം മേധാവി നടാഷാ ഫിലിപ്പ്, സൂപ്രണ്ട് പി. ടി. ഇബ്രാഹിം, മുർഷിദ എന്നിവർ സംസാരിച്ചു.