headerlogo
education

ഉള്ളിയേരിയില്‍ പ്രഭാത ഭക്ഷണ പരിപാടി ഉദ്ഘാടനം ചെയ്തു

പ്രഭാത ഭക്ഷണത്തിനുള്ള പൊടിയരി, ചെറുപയർ കടല ,എന്നിവ എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചു

 ഉള്ളിയേരിയില്‍ പ്രഭാത ഭക്ഷണ പരിപാടി ഉദ്ഘാടനം ചെയ്തു
avatar image

NDR News

21 Dec 2021 06:41 PM

ഉള്ളിയേരി:ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പ്രഭാതഭക്ഷണം പരിപാടി ആരംഭിച്ചു. പുത്തഞ്ചേരി ജി എൽ പി സ്കൂളിൽ വെച്ച് നടന്ന പഞ്ചായത്ത് തല ഉദ്ഘാടന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു.

     ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ എം ബാലരാമൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ശിവൻ ടി കെ,പി ടി എ പ്രസിഡന്റ് സജിത രാജീവൻ, എസ് എം സി ചെയർമാൻ ശ്രീനു കെ എം,, ഇ കെ രാജീവൻ, കെ വി ബ്രജേഷ് കുമാർ, ഷഫി ല കെ എം, സ്മിജ പി. ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

     നിർവ്വഹണ ഉദ്യോഗസ്ഥൻ കെ ടി രാജീവൻ , സ്വാഗതവും ഹെഡ്മാസ്റ്റർ ഗണേശ് കക്കഞ്ചേരി നന്ദിയും രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങൾക്കും ഉള്ള പ്രഭാത ഭക്ഷണത്തിനുള്ള പൊടിയരി, ചെറുപയർ കടല ,എന്നിവ എല്ലാ വിദ്യാലയങ്ങളിലും എത്തിച്ചിട്ടുണ്ട്.

NDR News
21 Dec 2021 06:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents