പൂനൂർ തേക്കും തോട്ടം എ. എം. എൽ. പി. സ്കൂളിൽ 'അമൃതോത്സവം' ചിത്രരചനാ ക്യാമ്പയിൻ
സ്കൂൾ ഹെഡ്മിസ്ട്രസ് ആയിഷ ടി. കെ. പരിപാടി ഉദ്ഘാടനം ചെയ്തു

പൂനൂർ : പൂനൂർ തേക്കും തോട്ടം എ. എം. എൽ. പി. സ്കൂളിൽ ചിത്രരചനാ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട അമൃതോത്സവത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ ഹെഡ്മിസ്ട്രസ് ആയിഷ ടി. കെ. പരിപാടി ഉദ്ഘാടനം ചെയ്തു. 'സമരവും അധിനിവേശത്തിനെതിരെയുണ്ടായ മുന്നേറ്റവും' എന്ന വിഷയത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കുട്ടികളോടൊപ്പം അധ്യാപകരും ക്യാമ്പയിനിൽ പങ്കുചേർന്നു.