കരുവണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂര്യകാന്തി വിടർന്നു
പൂക്കൾ കാണാനും സെൽഫി എടുക്കാനും ദിവസവും നിരവധി പേർ സന്ദർശിക്കുന്നു

നടുവണ്ണൂർ: കരുവണ്ണൂരിലും സൂര്യ കാന്തി പൂത്തു. തന്റെ രണ്ട് സെന്റ് സ്ഥലത്ത് കർഷകനായ കെ. ദാസനാണ് വിജയകരമായി സൂര്യകാന്തി കൃഷി ചെയ്തത്. ജനുവരി അവസാനം പെരുവണ്ണാമുഴിയിലെ കെവികെയുടെ പ്രോത്സാഹന ത്തിലാണ് ദാസൻ സൂര്യകാന്തി വിത്തുകൾ വിതച്ചത്.
ഇപ്പോൾ മഞ്ഞ പൂക്കൾ നന്നായി വിരിഞ്ഞു കഴിഞ്ഞു.പൂക്കൾ ഏകദേശം 20 സെന്റീമീറ്റർ വ്യാസത്തിൽ എത്തിയിട്ടുണ്ട്. വർണ്ണാഭമായ പൂക്കൾ കാണാനും അവയ്‌ക്കൊപ്പം സെൽഫി എടുക്കാനും കൃഷിയിടം ദിവസവും നിരവധി പേർ സന്ദർശിക്കാറുണ്ട്.