ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ പ്രവേശനോത്സവവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു
മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസ പി.ടി.എ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ പ്രവേശനോത്സവവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസ്സിൽ ടോപ്പ് പ്ലസ് നേടിയ ആലിയ ബത്തൂലിനെ മൊമന്റോ നൽകി അനുമോദിച്ചു.
പി.ടി.എ. പ്രസിഡന്റ് സാഹിർ ഡാലിയ അദ്ധ്യക്ഷനായി. സദർ മുഅല്ലിം വി.കെ. ഇസ് മായിൽ മന്നാന്നി, മഹല്ല് ട്രഷർ പി. അബ്ദുള്ള, മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ സി.ഇ. അഷറഫ്, നജീബ് മന്നാനി എന്നിവർ സംസാരിച്ചു.