എസ് വൈ എസ് ചാലിക്കര നേതൃത്വത്തിൽ മദ്രസയിലെ പൊതു പരീക്ഷ വിജയികളെ അനുമോദിക്കലും ഇഫ്താർ മീറ്റും
മസ്ജിദുൽ ഫാറൂഖിൽ നടന്ന പരിപാടി മഹല്ല് കമ്മറ്റി പ്രസിഡൻ്റ് ടി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു

ചാലിക്കര: എസ് വൈ എസ് ചാലിക്കര യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലിക്കര ഷറഫുൽ ഇസ്ലാം മദ്രസയിലെ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. എസ് - വൈ എസ്. ചാലിക്കര ''യൂണിറ്റ് സെക്രട്ടറി പി.കെ കെ നാസർ സ്വാഗതം പറഞ്ഞു. ചാലിക്കര മസ്ജിദുൽ ഫാറൂഖിൽ നടന്ന പരിപാടി മഹല്ല് കമ്മറ്റി പ്രസിഡൻ്റ് ടി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മൊമൻ്റോ നൽകി ആദരിച്ചു.
എസ്. വൈ. എസ്. യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദലി ബാഖവി ചടങ്ങിൽ അധ്യക് വഹിച്ചു. മുബഷിർ വാഫി വണ്ടൂർ ഇഫ്ത്താർ സന്ദേശം നൽകി. മദ്റസ സിക്രട്ടറി ഇ.ടി. ഹമീദ് സിദ്ധിഖ് ഉസ്താദ്, മഹല്ല് സിക്രട്ടറി റഷീദ്.സി. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വർദ്ധിച്ച് വരുന്ന ലഹരിക്കെതിരയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി മാറി പി.സി സിറാജ് മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നിന് മുനീർ എം.കെ ഷരീഫ്, സി.എം. ഷാഹിദ്. മുജിബ്, സാദിഖ് ഉസ്താദ്, ഇബ്രാഹിം കുന്നത്ത്, ഷാമിൽ കെ.എം, ഹാരിസ് എ, ഇബ്രാഹിം എസ്.കെ. സലിം. പി. കെ ഹാരിസ് കെ.പി.കെ നിസാർ, ടി കെ.ഹബിബ്. കെ.ടി റഫീഖ് സി . എന്നിവർ നേതൃത്വം നൽകി.