നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം നാടൻപാട്ട് ശില്പശാല നാളെ
വയനാട് ഗവ. എൻജിനിയറിംഗ് കോളേജ് ചെയർമാൻ ഫർഷാൻ യൂസഫ് ഉദ്ഘാടനം ചെയ്യും

നടുവണ്ണൂർ: രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം ആൻ്റ് വായനശാല നടുവണ്ണൂർ ബാലവേദിയുടെ നേതൃത്യത്തിൽ 'ഒച്ച' നാടൻ പാട്ട് ശിൽപ്പശാല സംഘടിപ്പിക്കുന്നു. പരിപാടി ശനിയാഴ്ച രാവിലെ 9.30 ന് വായനശാല ഹാളിൽ നടക്കും.
വയനാട് ഗവൺമെൻ്റ് എൻജിനിയറിംഗ് കോളേജ് ചെയർമാൻ ഫർഷാൻ യൂസഫ് ഉദ്ഘാടനം ചെയ്യും. സുരേഷ് കാവിൽ നാടൻ പാട്ട് പരിശീലനം നൽകും. പ്രവേശനം സൗജന്യമാണ്.