ദയ സെൻ്റർ നൊച്ചാട് സമൂഹ നോമ്പ് തുറ നടത്തി
പി.കെ. ഇബ്രാഹിം റമദാൻ സന്ദേശം നൽകി

നൊച്ചാട്: ചാത്തോത്ത് താഴെ കേന്ദ്രമായി പ്രവർത്തിക്കുന്ന ദയാ സെൻ്റർ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. അഹമ്മദ് നിലപ്പാറ സ്വാഗതം പറഞ്ഞു. പി.കെ. ഇബ്രാഹിം റമദാൻ സന്ദേശം നൽകി.
എൻ. അഹമ്മദ്, സി. മുസ്തഫ, കെ. ഇസ്മയിൽ, പച്ചില്ലേരി അബ്ദുറഹിമാൻ, പി.കെ. തരുവെയി, പി.എം. ഷമീം, ഷൈമ ടി., ഹസീബ കെ.കെ., ഷമീബ വി.പി., ആഷിദ ഇസ്മയിൽ, ഷംസുദീൻ സി.എ., കബീർ കെ.കെ. എന്നിവർ സമൂഹ നോമ്പ് തുറയ്ക്ക് നേതൃത്വം നൽകി.