കരുവണ്ണൂർ അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം കൊടിയേറി
എ.കെ. അശോകൻ കാർമ്മികത്വം വഹിച്ചു

നടുവണ്ണൂർ: കരുവണ്ണൂർ അരിപ്പ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം എ.കെ. അശോകൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവം മാർച്ച് 26, 27 തിയ്യതികളിൽ നടക്കും. മാർച്ച് 26ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 8 മണിക്ക് വനിതകളും കുട്ടികളുടെയും ഭരതനാട്യം, മോഹനിയാട്ടം, നാടോടി നൃത്തം, ഗുജറാത്തി ഡാൻസ്, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും.
രണ്ട് ദിവസങ്ങളിലും 'ഞങ്ങൾ ലഹരിക്കെതിരാണ്' എന്ന വിഷയത്തെ ആസ്പദമാക്കി കൊളാഷ് പ്രദർശനവും അരങ്ങേറും. 27ന് ഉച്ചക്കും രാത്രിയും പ്രസാദ് ഊട്ട്, ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഇളനീർക്കുല വരവ്, താലപ്പൊലി, ഭഗവതി തിറ, ഗുളികൻ തിറ വെള്ളാട്ട്, ഗുരുതി, പന്തം കൊളുത്തി തിറ, കുട്ടിച്ചാത്തൻ തിറ, കാളി തിറ, കലശം എന്നിവ അരങ്ങേറും.