പുത്തഞ്ചേരി ഗവ.എൽ പി സ്കൂൾ വാർഷികം ആഘോഷിച്ചു
സിനിമ പിന്നണി ഗായകൻ നിതീഷ് കാർത്തിക് മുഖ്യ പ്രഭാഷണം നടത്തി

ഉള്ളിയേരി :പുത്തഞ്ചേരി ഗവ.എൽ പി സ്കൂൾ വർഷികാഘോഷം പദനിസ്വനം 25 -ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി അജിത ഉദ്ഘാടനം ചെയ്തു . പി. ടി. എ പ്രസിഡൻറ് നിതീഷ് കൂട്ടാക്കൂൽ അധ്യക്ഷത വഹിച്ചു. സിനിമ പിന്നണി ഗായകൻ നിതീഷ് കാർത്തിക് മുഖ്യ പ്രഭാഷണം നടത്തി.വത്സൻ എടക്കാത്തിൽ, ബാബു സി,സുരേന്ദ്രൻ പുത്തഞ്ചേരി,രാജൻ കക്കാട്ട്, ജയപ്രകാശ്, എസ് ജി ആദർശ്,കെഎം ശ്രീനു,രജീഷ് കനിയാനി, പി. ആർ സ്മിജ ,സിനി പനാട്ട്, സായന്തന എന്നിവർ സംസാരിച്ചു 'പ്രധാന അധ്യാപകൻ ഗണേശ് കക്കഞ്ചേരി സ്വാഗതവും പ്രോഗ്രാം കൺവീനർ എം ശ്രുതി നന്ദിയും പറഞ്ഞു .
വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരു കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർ ലഹരിവിരുദ്ധ ദൃശ്യാവിഷ്ക്കാരം നടത്തി.. ഫോക് ലോർ അവാർഡ് ജേതാവ് മജീഷ് കാരയാടും സംഘവും നാടൻ പാട്ടുകൾ അവതരിപ്പിച്ചു.