കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ ഇഫ്താർ ടെന്റൊരുക്കി എസ്.കെ.എസ്.എസ്.എഫ്.
യാത്രക്കാരായ നൂറിലധികം പേർക്കാണ് ദിനേന നോമ്പ് തുറ ഒരുക്കി വരുന്നത്

നടുവണ്ണൂർ: നോമ്പുകാരായ യാത്രക്കാർക്ക് നടുവണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ്. നടുവണ്ണൂർ മേഖല കമ്മിറ്റി ഒരുക്കി വരുന്ന ഇഫ്താർ ടെന്റ് ശ്രദ്ധേയമാവുന്നു. ഇന്നലെ കോരിച്ചൊരിയുന്ന മഴയത്തും ആവേശം തെല്ലും കുറയാതെ എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകർ കർമ്മ നിരതരായി.
കഴിഞ്ഞ വർഷം ആരംഭിച്ച ഇഫ്താർ ടെന്റിലൂടെ വാഹന യാത്രക്കാരായ നൂറിലധികം പേർക്കാണ് ദിനേന നോമ്പ് തുറ ഒരുക്കി വരുന്നത്. വിവിധ ശാഖ കമ്മിറ്റികൾ, മേഖല ഖത്തർ കമ്മിറ്റി, വ്യക്തികൾ മുതലായവരിലൂടെയാണ് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നത്.
പതിനൊന്നാം ദിവസത്തെ പരിപാടിക്ക് കുന്നരം വെള്ളി ശാഖ വിഖായ പ്രവർത്തകർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഷഫീഖ് മുസ്ലിയാർ, മേഖലാ പ്രസിഡന്റ് റംഷാദ് ദാരിമി, ജന. സെക്ര. ഫവാസ് ദാരിമി, ഫർഹാൻ തിരുവോട്, വി. ആഷിഖ്, ജലീൽ ദാരിമി, സഹീർ നടുവണ്ണൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മേഖലാ പ്രവർത്തക സമിതി അംഗങ്ങളാണ് ടെന്റിന് മേൽ നോട്ടം വഹിക്കുന്നത്.