കോഴിക്കോട് നിന്നുള്ള 516 ഹജ്ജ് തീർഥാടകരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് അബ്ദുള്ളക്കുട്ടി
കോഴിക്കോടുനിന്നുള്ള വിമാനയാത്രയുടെ നിരക്ക് കൂടുതലായതിനാലാണ് തീരുമാനം

കോഴിക്കോട്: കോഴിക്കോട് നിന്നുള്ള 516 ഹജ്ജ് തീർത്ഥാടകരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി. മാറ്റം ആവശ്യപ്പെട്ടത് 3000 പേരാണ്. കൂടുതൽ അപേക്ഷകൾ വന്നാൽ നറുക്കെടുപ്പിലൂടെ തീർത്ഥാടകരെ തെരഞ്ഞെടുക്കുമെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്രയ്ക്ക് കണ്ണൂരിനെയും കൊച്ചിയെയും അപേക്ഷിച്ച് 40,000 രൂപ അധികം നൽകേണ്ടി വരുന്നുണ്ട്.
ഉയർന്ന നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രാദേശിക നേതാവ് ഉൾപ്പടെ ആറു പേർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ നയപരമായ തീരുമാനത്തിൽ അഭിപ്രായം പറയുന്നത് ഉചിതമാകില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. കോഴിക്കോട് വിമാനത്താവളം വഴിയുള്ള അധിക നിരക്ക് കാരണം മലബാറിലെ കൂടുതൽ പേർ കണ്ണൂർ വിമാനത്താവളം തെരഞ്ഞെടുക്കുന്നുണ്ട്.