ജബലുന്നൂർ പേരാമ്പ്രയിലെ റമദാൻ പ്രഭാഷണം സമാപിച്ചു
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി

പേരാമ്പ്ര : റമദാൻ സുകൃതങ്ങളുടെ വസന്തം എന്ന പ്രമേയത്തിൽ ജബലുന്നൂർ ഇസ്ലാമിക് കോപ്ലക്സ് പേരാമ്പ്ര കമ്മ്യൂണിറ്റിൽ വെച്ച് നടത്തിയ ത്രിദിന മത പ്രഭാഷണം സമാപിച്ചു. സമാപന സംഗമത്തിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. റഫീഖ് സകരിയ്യ ഫൈസി അദ്ധ്യക്ഷനായി. പി.എം. കോയ മുസ്ലിയാർ സ്വാഗതം പറഞ്ഞു ടി.സി. അബ്ദുൽ അസീസിൽ നിന്ന് തുക സ്വീകരിച്ച് അബ്ബാസലി തങ്ങൾ ഫണ്ട് ഉത്ഘാടനം ചെയ്തു.
വി.കെ. കുഞ്ഞബ്ദുള്ള, ചെരിപ്പേരി മൂസ്സഹാജി, ഇ.കെ. അഹമദ് മൗലവി, ടി.കെ. ഇബ്രാഹിം, പരീദ് മാസ്റ്റർ, സി.കെ. ഇബ്രാഹിംമാസ്റ്റർ' പി.സൂപ്പി മൗലവി, സി.കെ.മൊയ്തീൻ മൗലവി സംബന്ധിച്ചു. തണ്ടോറ ഉമ്മർ നന്ദി പറഞ്ഞു.