പേരാമ്പ്ര പെരുമയുടെ ലോഗോ പ്രകാശനം ചെയ്തു
പേരാമ്പ്രക്കാർക്ക് വരാനിരിക്കുന്നത് ഉത്സവത്തിന്റെ നാളുകൾ

പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിപാടിയായ "പേരാമ്പ്ര പെരുമ"യുടെ ലോഗോ പ്രകാശനം ചെയ്തു. ഏപ്രിൽ 5 മുതൽ 12 വരെ നടക്കുന്ന പേരാമ്പ്രയുടെ ഉത്സവമായ "പേരാമ്പ്ര പെരുമ"യുടെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് ഹാളിൽ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ ചേർന്ന് നിർവഹിച്ചു. വിനോദ് തിരുവോത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം റീന അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികെ പ്രമോദ്, പേരാമ്പ്ര പെരുമ ജനറൽ കൺവീനർ എസ് കെ സജീഷ്,, പഞ്ചായത്ത് സെക്രട്ടറി ബിജു, അഭിലാഷ് തിരുവോത്ത്, മുഹമ്മദ് പേരാമ്പ്ര, രാജീവൻ മമ്മിളി ,ബി എം മുഹമ്മദ്, ടി പി കുഞ്ഞനന്തൻ , ശ്രീജിത്ത് കൃഷ്ണ, സി കെ അശോകൻ മഹാറാണി, തുടങ്ങിയവർ സംസാരിച്ചു