തറമ്മലങ്ങാടിയിൽ സി എച്ച് സെൻ്റർ റംസാൻ കാമ്പയിൻ ഫണ്ട് ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം നിർവ്വഹിച്ചു

തറമ്മലങ്ങാടി : കോഴിക്കോട് മെഡിക്കൽ കേളേജ് ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന സി.എച്ച് .സെൻ്റർ റമളാൻ കാമ്പയിൻ്റെ ഉദ്ഘാടനം അരിക്കുളം പഞ്ചായത്തിലെ കാരയാട് തറമ്മലങ്ങാടിയിൽ നടന്നു. മലബാർ ഗ്രൂപ്പ് എംഡി എം.പി.അബ്ദുൽ മജീദ് ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി നിർവ്വഹിച്ചു.
തറമ്മൽ അബ്ദുസ്സലാം ഹാജി അദ്ധ്യക്ഷനായി.അമ്മത് പൊയിലങ്ങൽ, ഇ.കെ. ബഷീർ, അഷ്റഫ് കളം ങ്കൊള്ളി, ഷാഫി കെ.വി. സംസാരിച്ചു.