ഊട്ടേരിയിൽ സ്നേഹ വീടിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര: പേരാമ്പ്ര ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടേരിയിൽ നിർമ്മിക്കുന്ന പതിനൊന്നാമത് സ്നേഹ വീടിൻ്റെ പ്രവൃത്തി ഉദ്ഘാടനം പുതുക്കിപ്പണിത ഊട്ടേരി ജുമാമസ്ജിദ് ഉദ്ഘാടന വേദിയിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ നിർവ്വഹിച്ചു. ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് വി.പി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഓർഫനേജ് ജനറൽ സെക്രട്ടറി പി.കെ. ഇബ്രാഹീം പദ്ധതി പരിചയപ്പെടുത്തി. ഊട്ടേരി മഹല്ലിൽ നിർമ്മിക്കുന്ന നാലാമത്തെ സ്നേഹവീടാണിത്.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഫാറൂഖ്, മേഖലാ നാസിം യു.പി. സിദ്ധീഖ്, ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി അലിയാർ ഖാസിമി, പുനരധിവാസ പദ്ധതി ചെയർമാൻ കെ. ഇമ്പിച്ച്യാലി, ഓർഫനേജ് വൈസ് പ്രസിഡൻ്റ് അഡ്വ. ടി. അബ്ദുല്ല, പ്രൊജക്ട് കൺവീനർ സിറാജ്, മാനേജർ സി. സലീം എന്നിവർ സന്നിഹിതരായിരുന്നു.

