പൂർവികർ നടത്തിയ ആദർശ പോരാട്ടം മഹത്തരം; ഫഖ്റുദ്ധീൻ തങ്ങൾ
നടുവണ്ണൂർ മേഖല ആദർശ സമ്മേളനം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മുൻഗാമികൾ ആദർശ വൈരികൾക്കെതിരെയും വ്യതിയാനം സംഭവിച്ചവർക്കെതിരെയും നടത്തിയ ആദർശ പോരാട്ടമാണ് സത്യസരണിയിൽ കേരളീയ മുസ്‌ലിംകളെ ഉറപ്പിച്ച് നിർത്തിയതെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളി അഭിപ്രായപ്പെട്ടു. 'ആദർശം അമാനത്താണ്' എന്ന പ്രമേയത്തിൽ നടുവണ്ണൂർ മേഖല ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് റംഷാദ് ദാരിമി അദ്ധ്യക്ഷനായി. ജി.എം സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. നടുവണ്ണൂർ മഹല്ല് പ്രസിഡന്റ് എം.കെ. പരീത് പതാക ഉയർത്തി. ശംസുൽ ഉലമ മൗലിദിന് റെയ്ഞ്ച് പ്രസിഡന്റ് പി.കെ. മുഹമ്മദലി ദാരിമി നേതൃത്വം നൽകി. സമസ്ത ജില്ലാ സെക്രട്ടറി പി.എം. കോയ മുസ് ലിയാർ പ്രാർത്ഥന നടത്തി.
തൻസീർ ദാരിമി കാവുന്തറ, സൈനുദ്ധീൻ ഫൈസി പാലോളി, സൈദ് മുഹമ്മദ് ഫൈസി, വി.കെ. ഇസ്മാഈൽ, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി ശഫീഖ് മുസ് ലിയാർ, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി മുഹ് യുദ്ധീൻ കോയ ദാരിമി, മേഖലാ ജനറൽ സെക്രട്ടറി ഫവാസ് ദാരിമി, റഷീദ് പിലാച്ചേരി, എസ്.കെ.ജെ.ക്യു. ജില്ലാ സെക്രട്ടറി സ്വദഖത്തുല്ലാഹ് ദാരിമി, അബ്ദുല്ലാഹ് ഹിശാമി, സിദ്ധീഖ് മാഹിരി, യാസിർ റഹ്മാനി, ജലീൽ ദാരിമി, എം.എം. അബ്ദുൽ അസീസ്, നിസാർ ദാരിമി, ഇ.കെ സഹീർ, ആഷിക്ക് നടുവണ്ണൂർ, അജ്നാസ് കായണ്ണ, ഫർഹാൻ തിരുവോട്, ശാഫി ബാഖവി, അലി റഫീഖ് ദാരിമി, ഷാക്കിർ കൽപ്പത്തൂർ, റമീസ് പാലോളി, റസൽ മേപ്പയൂർ, അർഷാദ് കാവിൽ, സുബൈർ ദാരിമി, നിഹാദ് വാല്യക്കോട് എന്നിവർ സംസാരിച്ചു.