headerlogo
cultural

മേപ്പയ്യൂർ ഫെസ്റ്റിലെ തത്സമയ ക്വിസ്സ് പ്രോഗ്രാം 'ഓപ്പൺ ബാറ്റിൽ' ശ്രദ്ധേയമായി

ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി

 മേപ്പയ്യൂർ ഫെസ്റ്റിലെ തത്സമയ ക്വിസ്സ് പ്രോഗ്രാം 'ഓപ്പൺ ബാറ്റിൽ' ശ്രദ്ധേയമായി
avatar image

NDR News

08 Feb 2025 05:46 PM

മേപ്പയ്യൂർ: മേപ്പയ്യൂർ ഫെസ്റ്റിനോട് അനുബന്ധിച്ച ബ്ലൂമിംഗ് ആർട്‌സ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം 'ഓപ്പൺ ബാറ്റിൽ' ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിനെത്തിയ നൂറു കണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി. തത്സമയ സമ്മാന ദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന സമ്മാനദാനം നടത്തി. അശ്വതി വിശ്വൻ മത്സരത്തിന് നേതൃത്വം നൽകി. 

     ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, മാധ്യമ പ്രവർത്തകരായ മുജീബ് കോമത്ത്, പി.കെ.പ്രിയേഷ്‌കുമാർ, മേപ്പയ്യൂർ ഫെസ്റ്റ് പബ്ലിസിറ്റി കൺവീനർ നിഷാദ് പൊന്നങ്കണ്ടി, കെ.പി.രാമചന്ദ്രൻ, എം.കെ. കുഞ്ഞമ്മത്, പി.കെ.അനീഷ് എന്നിവർ പ്രസംഗിച്ചു.

 

NDR News
08 Feb 2025 05:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents