ജ്ഞാനപ്പാന ഹൃദിസ്ഥമക്കിയാൽ മനുഷ്യൻ്റ മത്സരങ്ങൾ ഇല്ലാതാവും; ഡോ. പിയൂഷ് നമ്പൂതിരിപ്പാട്
കീഴരിയൂർ എളമ്പിലാട്ട് ക്ഷേത്രോത്സവ വേദിയിൽ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് രണ്ടായിരത്തി അഞ്ഞൂറാമത് പ്രഭാഷണം നടത്തി

കീഴരിയൂർ: ജ്ഞാനപ്പാന ഹൃദിസ്ഥമാക്കിയാൽ മനുഷ്യൻ്റെ മത്സരങ്ങൾ ഇല്ലാതാവുമെന്ന് സംഗീതജ്ഞനും പ്രഭാഷകനുമായ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു. കീഴരിയൂർ എളമ്പിലാട്ടിടം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണ വേദിയിൽ തൻ്റെ രണ്ടായിരത്തി അഞ്ഞൂറാമത് പ്രഭാഷണം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതകളെ മറികടന്ന് സാഹോദര്യത്തെ ഊട്ടി ഉറപ്പിക്കാൻ ഉത്സവ പ്രഭാഷണം കൊണ്ട് കഴിയും. വേദോപനിഷത്തുക്കളെ ആധുനിക ജീവിതവുമായി ബന്ധപ്പെടുത്തിയ പ്രഭാഷണം കവിതകളും സംഗീതവുമെ ല്ലാം കൊണ്ട് ശ്രദ്ധേയമായി.
ഉത്സവാഘോഷ കമ്മിറ്റി വൈസ് പ്രസിഡൻ്റ് എ.എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് സത്യൻ ചെറുവത്ത് പിയൂഷ് നമ്പൂതിരിപ്പാടിനെ പൊന്നാടയണിയിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇടത്തിൽ രാമചന്ദ്രൻ, ക്ഷേത്രോത്സവ രക്ഷാധികാരികളായ പി.കെ. ഗോവിന്ദൻ, സന്തോഷ് കാളിയത്ത്, ആർ.വി. കണാരൻ, ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി പ്രജേഷ് മനു, വൈസ് പ്രസിഡൻ്റ് കെ.കെ.ഷൈജു, ജോയിൻ്റ് സെക്രട്ടറി സി. പ്രസീത എന്നിവർ പ്രസംഗിച്ചു.