മദ്രസ ഖുർആൻ ഫെസ്റ്റ്; എ.എം.ഐ. ചെറുവണ്ണൂർ ജേതാക്കൾ
ഖുർആൻ എക്സിബിഷനിൽ ദാറുന്നുജും സെക്കൻ്ററി മദ്രസയും വിജയിച്ചു
പേരാമ്പ്ര: 'വഴിയാണ് ഖുർആൻ വഴികാട്ടിയും' എന്ന തലക്കെട്ടിൽ കേരള മദ്രസ എജുക്കേഷൻ ബോർഡ് സഘടിപ്പിച്ച ഖുർആൻ ഫെസ്റ്റിന്റെ പേരാമ്പ്ര സബ്ജില്ലാ തല മത്സരത്തിൽ എ.എം.ഐ. ചെറുവണ്ണൂരും ഖുർആൻ എക്സിബിഷനിൽ ദാറുന്നുജും സെക്കൻ്ററി മദ്രസയും ജേതാക്കളായി. ഖുർആൻ ഫെസ്റ്റിൽ ദാറുന്നുജും സെക്കൻ്ററി മദ്രസ രണ്ടാം സ്ഥാനവും അൽ ഫുർഖാൻ ഹോളിഡേ മദ്രസ കൊയിലാണ്ടി മൂന്നാം സ്ഥാനവും നേടി. ഖുർആൻ എക്സിബിഷനിൽ അൽ ഫുർഖാൻ ഹോളിഡേ മദ്രസ കൊയിലാണ്ടി, തനിമ ഹോളിഡേ മദ്രസ കൊയിലാണ്ടി യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ദാറുന്നുജും മദ്രസ പ്രിൻസിപ്പാൾ സി. മൊയ്‌ദു മൗലവി അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പേരാമ്പ്ര ഏരിയ പ്രസിഡന്റ് കെ. മുബീർ, കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് മേഖലാ പ്രസിഡന്റ് കെ.പി. മുഹ്‌യുദ്ധീൻ, ദാറുന്നുജും ഓർഫനേജ് കമ്മിറ്റി അംഗം സിറാജ് കെ., ക്ലസ്റ്റർ കോഡിനേറ്റർമാരായ ടി.ടി. സലാം, നസീമ കൊയിലാണ്ടി, ജനറൽ കൺവീനർ പി.എം. അബ്ദുള്ള, ഇസ്മാഈൽ നൊച്ചാട് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.