മേപ്പയൂർ വിളയാട്ടൂർ നടുക്കണ്ടി ക്ഷേത്രോത്സവം കൊടിയേറി
ടി.കെ. അനന്തൻ, എൻ.കെ. ഷിജു, പി.കെ. രാജൻ എന്നിവർ കാർമ്മികത്വം വഹിച്ചു

മേപ്പയൂർ: വിളയാട്ടൂർ നടുക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം കൊടിയേറി. ടി.കെ. അനന്തൻ, എൻ.കെ. ഷിജു, പി.കെ. രാജൻ എന്നിവർ കാർമ്മികത്വം വഹിച്ചു. വിനീഷ് ആരാധ്യ, പി.എം. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. 13 ന് വിശേഷാൽ പൂജകളും 14ന് രാത്രി പ്രാദേശിക കലാകാരന്മാരുടെ "ഗ്രാമോത്സവം'' പരിപാടികളും 15ന് രാത്രി നാടകവും 16ന് കാരുണ്യ ഫണ്ട് വിതരണവും നടക്കും.
17ന് ഇളനീർ കുല മുറി, ഉച്ചക്ക് പ്രസാദ് ഊട്ട്, രാത്രി അരി ചാർത്തി മേളം നട്ടത്തിറ എന്നിവയും, 18 ന് പുലർച്ചെ എണ്ണ തേടൽ, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 3 മണി മുതൽ ആയുധം എഴുന്നള്ളിപ്പ്, ആഘോഷ വരവുകൾ താലപ്പൊലി എഴുന്നുള്ളത്ത്, ഭഗവതി വെള്ളാട്ട്. തണ്ടാൻ വരവ് ഉപദേവവന്മാരുടെ വെള്ളാട്ട്, വെളള കെട്ട് കനലാട്ടം, നാഗ കാളി തിറ എന്നിവ അരങ്ങേറും.
19ന് കാലത്ത്കുട്ടിച്ചാത്തൻ, ഗുളികൻ തിറയും, രാത്രി 7 മണി മുതൽ ഭഗവതി തിറ, ഗുരുതി, അഗ്നി ഖണ്ഡാ കർണൻ തിറ, വസൂരിമാല തിറയും ഗുരുതിയും തുടർന്ന് വാളകം കൂടലോടെ ഉസവം സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.