മേപ്പയൂർ വിളയാട്ടൂർ അമ്പലക്കുളങ്ങര ക്ഷേത്രോത്സവം കൊടിയേറി
തന്ത്രി എടക്കയിപ്പുറത്തില്ലം ശ്രീരാമൻ നമ്പൂതിരി, മേൽശാന്തി നീലമന ശിവപ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു
മേപ്പയൂർ: വിളയാട്ടൂർ അമ്പലക്കുളങ്ങര കരിയാത്തൻ ക്ഷേത്രത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന തിറ മഹോത്സവത്തിന് കൊടിയേറി. തന്ത്രി എടക്കയിപ്പുറത്തില്ലം ശ്രീരാമൻ നമ്പൂതിരി, മേൽശാന്തി നീലമന ശിവപ്രസാദ് നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് ശിവദാസൻ ശിവപുരി, സെക്രട്ടറി കൂനിയത്ത് നാരായണൻ കിടാവ്, രക്ഷാധികാരി നടുവിലെ മൂട്ടപ്പറമ്പിൽ ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ഭഗവതിക്ക് ഗുരുതി, അന്നദാനം, രാത്രി പ്രദേശത്തെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും നടന്നു. ശനിയാഴ്ച ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ മെഗാ ഷോ ഞാറാഴ്ച രാത്രി നടത്തിറയും, തിങ്കളാഴ്ച ഉച്ചക്ക് അന്നദാനം വൈകീട്ട് ഇളനീർ കുലവരവ് രാത്രി ആയുധം എഴുന്നള്ളിപ്പ് വെള്ളാട്ടുകൾ, തണ്ടാന്റെ കലശം വരവ്, കരിമരുന്നു പ്രയോഗവും നടക്കും. ചൊവ്വാഴ്ച കാലത്ത് കരിയാത്തൻ തിറയും ഭഗവതി തിറയും തുടർന്ന് നടക്കുന്ന അന്നദാനത്തോടെ ഉത്സവം സമാപിക്കും.