സംസ്ഥാന സ്കൂൾ കലോത്സവം ഹയർസെക്കൻഡറി ആധിപത്യത്തിൽ കണ്ണൂരിന്റെ മുന്നേറ്റം
കിരീട പോരാട്ടത്തിൽ തൃശൂരും കോഴിക്കോടും രണ്ടാമത്
തിരുവനന്തപുരം: അനന്തപുരിയിലെ അറു പത്തി മൂന്നാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിങ്കളാഴ്ച പിന്നിടുമ്പോൾ കണ്ണൂർ തന്നെ അജയ്യരായി മുന്നേറുന്നു. ഓവറോൾ 713 പോയിന്റ് നേടിയാണ് കണ്ണൂരിന്റെ മുന്നേറ്റം.തൊട്ടു പിറകിൽ 708 പോയിന്റ് വീതം നേടി തൃശ്ശൂർ കോഴിക്കോട് ജില്ലകൾ വിടാതെ പിന്തുടരുന്നുണ്ട്. മുൻ വർഷങ്ങൾ പോലെ ഒരു ഫോട്ടോ ഫിനിഷിംഗ് സമാപനത്തിനാണ് സാധ്യത.
ഹയർസെക്കൻഡറി വിഭാഗത്തിൽ നിലനിർത്തുന്ന ആധിപത്യമാണ് കണ്ണൂരിന് ഓവറോളിൽ മുന്നേറ്റം നൽകുന്നത് ഇവിടെ 386 പോയിൻ്റുമായി കണ്ണൂർ ഒന്നാമത് എത്തുമ്പോൾ 380 പോയിൻറ് ഉള്ള പാലക്കാട് ആണ് രണ്ടാമതാണ്. തൃശ്ശൂരിനും കോഴിക്കോടിനും 379 പോയിൻറ് വീതമാണ്. ഹയർസെക്കൻഡറി വിഭാഗത്തിലെ കുറവാണ് ഓവറോളിൽ പാലക്കാടിനെ പിന്നോട്ടടിപ്പിച്ചത്. മുൻ വർഷങ്ങളിൽ മികച്ച പ്രകടനം നടത്തിയ മലപ്പുറം 368 പോയിൻ്റുമായി പിറകിലാണ്. അതേ സമയം ഹൈസ്കൂൾ വിഭാഗത്തിൽ 329 പോയിന്റുകൾ നേടിയ തൃശ്ശൂർ കോഴിക്കോട് ജില്ലകളാണ് ഒന്നാമത് നിൽക്കുന്നത്. തൊട്ടു പിറകിൽ 327 പോയിന്റുമായി കണ്ണൂർ ഉണ്ട്. കൊല്ലം ജില്ലയ്ക്ക് 324 പോയിന്റും പാലക്കാടിന് 322പോയിന്റുമാണ്.313 പോയിന്റുമായി മലപ്പുറം ഇവിടെ വളരെ പിറകിലാണ്.