headerlogo
cultural

മുഖ്യമന്ത്രി ഊട്ടുപുരയിലെത്തി; പായസം കുടിച്ച് കുട്ടികളോട് കുശലം പറഞ്ഞ് മടങ്ങി

നിരവധി എംഎൽഎമാരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

 മുഖ്യമന്ത്രി ഊട്ടുപുരയിലെത്തി; പായസം കുടിച്ച് കുട്ടികളോട് കുശലം പറഞ്ഞ് മടങ്ങി
avatar image

NDR News

06 Jan 2025 05:05 PM

തിരുവനന്തപുരം: കലോത്സവ വേദിയിലെ ഊട്ടുപുര സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ തുടങ്ങിയവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. നിരവധി എംഎൽഎമാരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നവരോടും കഴിക്കാനിരിക്കുന്നവരോടും കുശലം പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി നടന്നുനീങ്ങിയത്. 

     ഊട്ടുപുരയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ അടക്കമുള്ളവരോടും മുഖ്യമന്ത്രി വിശേഷങ്ങൾ തിരക്കി. പഴയിടം തയ്യാറാക്കിയ പായസം അല്പം രുചിച്ചുനോക്കിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം.

 

 

NDR News
06 Jan 2025 05:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents