വളരുന്ന തലമുറയ്ക്ക് ഭാഷയോടും സാഹിത്യത്തോടും അടുപ്പമുണ്ടാക്കാൻ ഏറ്റവും മികച്ച പുസ്തകങ്ങൾ എംടിയുടേത്
വായനക്കാരനും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സജീവൻ മക്കാട്ട് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട എംടിയെ നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. വാർഡ് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം ചെയ്തു.എംടിയുടെ പുസ്തകങ്ങൾ തൻറെ വായനയെ പരിപോഷിപ്പിച്ചത് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കവിയും കഥാകൃത്തുമായ കീർത്തന ശശിധരൻ മുഖ്യ ഭാഷണം നടത്തി. വളർന്നുവരുന്ന തലമുറയ്ക്ക് ഭാഷയോടും സാഹിത്യത്തോടും അടുപ്പമുണ്ടാവാൻ എം ടി കൃതികൾ മാത്രം മതിയെന്ന് അവർ പറഞ്ഞു. എംടിയുടെ പുസ്തകങ്ങൾ തരുന്ന വായന അനുഭവങ്ങൾ അമൂല്യമാണ്. വലിയ ആശയങ്ങൾ ചുരുക്കം വാക്കുകൾ കൊണ്ട് പ്രകടമാക്കുന്ന എംടിയുടെ കാച്ചി കുറുക്കിയ ഭാഷാപ്രയോഗം സ്കൂൾ കാലത്ത് എംടിയുമായി നടത്തിയ അഭിമുഖത്തിന്റെ അനുഭവത്തിൽ കീർത്തന അനുസ്മരിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ എൻ.എം. മൂസക്കോയ അധ്യക്ഷം വഹിച്ചു. ചിത്രകാരനും എഴുത്തു കാരനുമായ ദിലീപ് കീഴൂർ, സീനിയർ അധ്യാപകൻ സാജിദ് വി.സി, നൗഷാദ് വി കെ, സുനിത കെ, ജിഷിത,എന്നിവരും സംസാരിച്ചു. കുമാരി ജാസ്നവി സൈറ , സ്വാഗതവും വിദ്യാരംഗം കലാവേദി കോഡിനേറ്റർ സി കെ സുജാൽ നന്ദിയും പറഞ്ഞു. കവിത പുരസ്കാരം നേടിയ ജാഹ്നവി ക്ക് കീർത്തന ശശിധരൻ ഉപഹാരം സമർപ്പിച്ചു.