headerlogo
cultural

ഇരിങ്ങൽ സർഗാലയിലെ അന്താരാഷ്ട്ര കര കൗശലമേള ഇന്ന് ആരംഭിക്കും

കരകൗശല മേളയുടെ ഉദ്ഘാടനം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും

 ഇരിങ്ങൽ സർഗാലയിലെ അന്താരാഷ്ട്ര കര കൗശലമേള ഇന്ന് ആരംഭിക്കും
avatar image

NDR News

22 Dec 2024 05:40 PM

പയ്യോളി : ഇരിങ്ങൽ സർഗാലയയിലെ പന്ത്രണ്ടാമത് എഡിഷൻ അന്താരാഷ്ട്ര കലാകാരകൗശല മേളക്ക് ഇന്ന് തിരി തെളിയും. വാർഷിക കലാ കരകൗശല മേളയുടെ ഉദ്ഘാടനം വൈകിട്ട് ആറിന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷത വഹിക്കും. പി.ടി. ഉഷ എം.പി തീം വില്ലേജ് സോണിന്റെ ഉദ്ഘാടനം നിർവഹിക്കും. ജനുവരി ആറുവരെ 18 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ പതിനഞ്ചിലേറെ രാജ്യങ്ങളിൽ നിന്ന് വിവിധ കരകൗശല വിദഗ്ധർ ഒരുക്കിയ പവലിയനുകളും, ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്ന് മുന്നൂറുൽപ്പരം കരകൗശല വിദഗ്‌ധരുടെ വിവിധ പവലിയനുകളും തയ്യാറായിട്ടുണ്ട്.

      നേപ്പാൾ ശ്രീലങ്ക, ബൾഗേറിയ, ജോർദാൻ, ഈജിപ്ത്, റഷ്യ, താജിക്കിസ്ഥാൻ, തായ്‌ലൻഡ്, ഉസ്ബകിസ്ഥാൻ, ഉഗാണ്ട, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ലെബനോൺ, മെക്‌സിക്കോ, ഇറാൻ തുടങ്ങിയ വിദേശ രാജ്യങ്ങളുടെ വിവിധ സ്റ്റാളുകൾ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ കലാമേളകളോടപ്പം 400 അടി നീളത്തിലുള്ള അണ്ടർ വാട്ടർ ടണൽ മത്സ്യങ്ങളുടെ പ്രദർശനം, ടെറൈൻ വാഹനങ്ങൾ തുടങ്ങി വിനോദ പ്രാധാന്യമുള്ള നിരവധി പുതുമകളാണ് ഇത്തവണത്തെ മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

 

 

 

NDR News
22 Dec 2024 05:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents