headerlogo
cultural

ഉമർ ഫൈസിയെ പുറത്താക്കണം; സമസ്ത മുശാവറ യോഗത്തിൽ തർക്കം

പ്രത്യേക യോ​ഗം വിളിക്കുമെന്ന് ജിഫ്രി തങ്ങൾ

 ഉമർ ഫൈസിയെ പുറത്താക്കണം; സമസ്ത മുശാവറ യോഗത്തിൽ തർക്കം
avatar image

NDR News

11 Dec 2024 07:27 PM

കോഴിക്കോട്: കോഴിക്കോട് നടന്ന സമസ്ത മുശാവറ യോഗത്തിൽ തർക്കം. പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ബഹാവുദ്ദീൻ നദവീ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ബഹാവുദ്ദീന്റെ വാദത്തെ ഉമർ ഫൈസി ചോദ്യം ചെയ്തതോടെ യോ​ഗം തർക്കത്തിൽ കലാശിച്ചു. തർക്കം തുടർന്നതോടെ, സമസ്തയിലെ വിഭാഗീയ പ്രശ്നനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുശാവറ യോഗം വിളിക്കുമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. രണ്ടാഴ്‌ചയ്ക്കകം യോഗം ചേരും. ഇന്നു ചേർന്ന മുശാവറ യോഗത്തിന് മുൻപാകെ ഇരുപക്ഷത്തിന്റെയും പരാതികൾ എത്തിയിട്ടുണ്ട്.

        സി.ഐ.സി വിഷയത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലെ നിബന്ധനകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഉമർ ഫൈസി, സമസ്തക്ക് നൽ വിശദീകരണ കത്ത് ജിഫ്രി തങ്ങൾ യോഗത്തിൽ വായിക്കുകയും ചെയ്തു. എന്നാൽ, മുശാവറ യോഗത്തിൽ തർക്കുമുണ്ടായെന്ന വാർത്ത നിഷേധിച്ച് സമസ്ത രംഗത്തെത്തി. കോഴിക്കോട് ചേർന്ന സമസ്‌ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട് യോഗത്തിൽ നിന്ന് ഉറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ പറഞ്ഞു.'ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗത്തിൽ സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ ഒരു സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുക യാണുണ്ടായത്. മാത്രമല്ല യോഗത്തിലെ തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണമായും ഔദ്യോഗിക റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മാധ്യമങ്ങൾ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുത്', ഔദ്യോഗിക വാർത്താ കുറിപ്പിൽ സമസ്‌ത ഭാരവാഹികൾ അറിയിച്ചു.

 

 

NDR News
11 Dec 2024 07:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents