ആവള തറമൽ അയ്യപ്പ ക്ഷേത്രോത്സവം കൊടിയേറി
ക്ഷേത്രം മേൽശാന്തി പ്രവീൺ നമ്പൂതിരി കാർമികത്വം വഹിച്ചു
ആവള: തറമൽ അയ്യപ്പ ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി പ്രവീൺ നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് കെ.പി. ബാലൻ, സെക്രട്ടറി പി. ബാലകൃഷ്ണൻ, വിജയൻ ആവള, രവി പി. അരീക്കൽ, ഇ. പ്രദീപ് കുമാർ, ടി.കെ. നാരായണക്കുപ്പ്, വിനീതൻ ടി, സലീഷ് പി. തുടങ്ങിയവർ നേതൃത്വം നൽകി.
വൈകുന്നേരം ഇളനീർ കുല വരവും കാഞ്ഞിലിശ്ശേരി വിഷ്ണുപ്രസാദിൻ്റെ നേതൃത്വത്തിലുള്ള തായമ്പകയും നടന്നു. ഇന്ന് (ചൊവ്വാഴ്ച) രാത്രി ഭജന, നാളെ വൈകുന്നേരം ആവള കോരംകുളങ്ങര പരദേവതാക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര രാത്രി കാഞ്ഞിലശ്ശേരി വിനോദ് മാരാറുടെ മേള പ്രമാണത്തിൽ നടക്കുന്ന ചുറ്റെഴുന്നള്ളത്ത്, സോപാന നൃത്തം, തേങ്ങയേറ്, കരിമരുന്ന് പ്രയോഗം എന്നിവയോടെ ഉത്സവം കൊടിയിറങ്ങും.