headerlogo
cultural

പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവക്കണം: വിസ്ഡം

വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ "നേർപഥം " സംഘടിപ്പിച്ചു.

 പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവക്കണം: വിസ്ഡം
avatar image

NDR News

03 Dec 2024 07:19 AM

പയ്യോളി: പ്രക്യതി ദുരന്തങ്ങൾക്ക് ഇരയായവർക്കുള്ള പുരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച നേർപഥം ആദർശ സംഗമം ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വിവരശേഖരണം കൃത്യമായി സർക്കാർ വശം ഉണ്ടായിട്ടും, സഹായത്തിനായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് ഓരോ പ്രദേശത്തെയും ദുരിതബാധിതർ എന്നത് സങ്കടകരമായ കാഴ്ചയാണ്.

     സർക്കാറിൻ്റെ പുനരധിവാസ പ്രഖ്യാപനത്തിനായി മാത്രം വിവിധ സന്നദ്ധ സംഘടനകൾ കാത്തു നിൽക്കുന്നുണ്ടെന്നിരിക്കെ, പ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കി ജനകീയമായി പുനരധിവാസം നടത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. തൊഴിലിനും, തുടർ ചികിത്സക്കും, മാസാന്ത സാമ്പത്തിക സഹായത്തിനും യുദ്ധ കാലാടിസ്ഥാനത്തിൽ പരിഗണന നൽകി കാലതാമസമില്ലാതെ നടപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും നേർപഥം ആദർശ സംഗമം ആവശ്യപ്പെട്ടു. നേർപഥം ആദർശ സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പിഎൻ അബ്ദുല്ലത്തീഫ് മദനി ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഫാസിൽ, ജമാൽ മദനി, റഷീദ് കോടക്കാട്, സഫീർ ഹികമി എന്നിവർ സംസാരിച്ചു.

 

 

NDR News
03 Dec 2024 07:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents