ഇ.കെ. മുനീറിന് നടുവണ്ണൂർ മഹല്ല് ജമാഅത്ത് സ്നേഹാദരം നല്കി
അൽ ഐൻ കമ്മിറ്റിയും ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ട്രസ്റ്റും ഉപഹാരങ്ങൾ നൽകി
നടുവണ്ണൂർ: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ച് നാല് പേരെ ട്രെയിൻ അപകടത്തിൽ നിന്ന് അതി സാഹസികമായി രക്ഷിച്ച് ദേശശ്രദ്ധ നേടിയ സബ് ഇൻസ്പെക്ടർ ഇ.കെ മുനീറിന് നടുവണ്ണൂർ നൂറുൽ ഹുദാ മഹല്ല് ജമാഅത്ത് കമ്മിറ്റി നേതൃത്വത്തിൽ സ്നേഹാദര പരിപാടി സംഘടിപ്പിച്ചു. നടുവണ്ണൂർ നൂറുൽ ഹുദാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡൻ്റ് എം.കെ.പരീദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് വക ഉപഹാരം പ്രസിഡൻ്റ് എം. കെ . പരീദ് മാസ്റ്റർ നല്കി. ചടങ്ങിൽ വച്ച് അൽ ഐൻ കമ്മിറ്റിയുടെ ഉപഹാരം സി കെ സുജാൽ നൽകി. നടുമണ്ണൂർ ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ മൊമെന്റോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദൻ മാസ്റ്റർ നല്കി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി സുരേന്ദ്രൻ ഗ്രാമപഞ്ചായത്ത് അംഗം സജീവൻ മക്കാട്ട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജീഷ് മോൻ കെ രാജീവൻ അഷ്റഫ് പുതിയപ്പുറം നെ ടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ എൻ.എം.മൂസക്കോയ, ടി അബൂബക്കർ (റിട്ട എഇഒ), ഷാഹുൽ ഹമീദ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു. ഇ കെ മുനീർ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. മഹല്ല് കമ്മിറ്റി സെക്രട്ടറി ഈ കെ സഹീർ സ്വാഗതവും ട്രഷറർ ടിപി അബ്ദുറഹ്മാൻകുട്ടി നന്ദിയും പറഞ്ഞു.