നടുവണ്ണൂർ നൂറുൽ ഹുദ അൽബിർ സ്കൂളിൽ നടന്ന അൽബിർറ് കിഡ്സ് ഫെസ്റ്റ് നടത്തി
സർഗാത്മക മത്സരങ്ങളിൽ പങ്കെടുക്കൽ തന്നെ പ്രതിഭാധനത്വത്തിന്റെ അടയാളം
നടുവണ്ണൂർ : മത്സരങ്ങളുടെ കാലത്ത് സർഗാത്മക മത്സരങ്ങളിൽ പങ്കെടുക്കൽ തന്നെ പ്രതിഭാധനത്വത്തിന്റെ അടയാളമാണെന്നും പ്രൈസ് നേടുകയെന്നത് തുടർ മത്സരങ്ങളിലെ പങ്കാളിത്തത്തിന്റെ കേവല ഉപാധി മാത്രമാണെന്നും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി .ദാമോദരൻ മാസ്റ്റർ പ്രസ്താവിച്ചു. നടുവണ്ണൂർ നൂറുൽ ഹുദ അൽബിർ സ്കൂളിൽ നടന്ന അൽബിർറ് കിഡ്സ് ഫെസ്റ്റ് ഓഫ് സ്റ്റേജ് മത്സരങ്ങൾ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് വരുന്ന സമസ്തയുടെ അൽബിർ സംവിധാനം നാടിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മേഖലയിലെ 25 അൽബിർ സ്കൂളുകളിൽ നിന്നായി 369 പ്രതിഭകൾ പങ്കെടുത്തു. എം.കെ പരീദ് മാസ്റ്റർ അദ്ധ്യക്ഷനായി. മുഹമ്മദ് കുട്ടി, പി.എം.കോയ മുസ്ലിയാർ,പി കെ ഇബ്രാഹിം, അലി റഫീക്ക് ദാരിമി, എൻ.കെ ഇബ്രാഹിം ഹാജി, ഇ കെ ഹസ്സൻ, മരുതിയാട്ട് മുഹമ്മദലി, മുഹമ്മദ് റഹ് മാനി തരുവണ, ഷരീഫ് കെ.കെ , ആ ലിക്കുട്ടി ഹാജി, കാദർ ഹാജി, കെ.പി ഷരീഫ് എന്നിവർ സംസാരിച്ചു. സലാംറഹ് മാനി സ്വഗതവും റമീസ് യമാനി നന്ദിയും പറഞ്ഞു.