headerlogo
cultural

ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനം നടന്നു

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു

 ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനം നടന്നു
avatar image

NDR News

15 Nov 2024 10:07 PM

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ നവീകരിച്ച ഹാളിൻ്റെ ഉദ്ഘാടനവും, ശിശു ദിനാഘോഷവും, ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് നടത്തിയ ഉപന്യാസ മത്സരം, പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം, ലൈബ്രറി നടത്തിയ വയനാമത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു.കുമാരി ജോതിക ശിശുദിന സന്ദേശം നല്കി. സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ ഷീബാ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ, മെമ്പർമാരായ എ.എം.വേലായുധൻ, വാസവൻ പൊയിലിൽ, സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.

     മത്സര വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ, വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ്, മെമ്പർമാരായ ഷീബാ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ, എ.എം.സരിത, എ.എം.വേലായുധൻ, വാസവൻ പൊയിലിൽ, സന്ദീപ് കുമാർ, ശാന്തി മാവീട്ടിൽ, രേഖ, പി.യം. രമ, സാജിത ടീച്ചർ, രമേശൻ വലിയാറത്ത്, കെ.ടി.സുരേന്ദ്രൻ, സുനിൽ കൊളക്കാട്, ലൈബ്രേറിയൻ സബിത എന്നിവർ നല്കി.കുമാരി ഹിമയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയ്ക്ക് ആരോഗ്യ സ്റ്റാൻ്റിംങ് കമ്മററി ചെയർ പേർസൺ എ.എം.സരിത സ്വാഗതവും, ലൈബ്രേറിയൻ സബിത നന്ദിയും പറഞ്ഞു.

 

 

NDR News
15 Nov 2024 10:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents