ജവഹർലാൽ നെഹ്റു കൾച്ചർ സൊസൈറ്റിയുടെ പുരസ്ക്കാരം സുരേഷ് ബാബു സംഘമിത്രയ്ക്ക്
വാകച്ചാർത്ത് എന്ന പ്രഥമ കവിതാസമാഹാരത്തിന് അവാർഡ് ലഭിച്ചത്
മേപ്പയൂർ : മേപ്പയൂർ സ്വദേശിയായ സംഘമിത്ര സുരേഷ് ബാബുവിനു ജവഹർലാൽ നെഹ്റു കൾച്ചർ സൊസൈറ്റിയുടെ ഈ വർഷത്തെ ജവഹർ പുരസ്ക്കാർ പുരസ്‌കാരം ലഭിച്ചു., സുരേഷ് ബാബുവിൻ്റെ "വാകച്ചാർത്ത് "എന്ന പ്രഥമ കവിതാസമാഹാരത്തിന് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് ചിത്തരഞ്ജൻ സ്മാരക ഹാളിൽ വെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങി . കവിത സാഹിത്യ മേഖലകളെ പുരസ്ക്കരിച്ച് മുൻപ് നിരവധി പുരസ്കാരങ്ങൾ സുരേഷ് ബാബുവിനെ ലഭിച്ചിട്ടുണ്ട്.
മലയാളം സാഹിത്യവേദി ചെറായി ഏർപ്പെത്തിയ പുരസ്കാരം(2023), കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഭാരത് സേവക് സമാജിൻ്റെ ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം (2023),ലക്കി വൈറ്റ് ഓൾ പബ്ലിക്കേഷൻ്റെ പൂക്കളം എന്ന പുസ്തകത്തിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്-(2024). ആവ്യ പബ്ലിക്കേഷൻ മലപ്പുറം ഏർപ്പെടുത്തിയ പുരസ്കാരം( 2023), പാലക്കാട് മഹാകവി അക്കിത്തത്തിൻ്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം, കവിതാസാഹിത്യവേദി പുനലൂർ കൊല്ലം ഏർപ്പെടുത്തിയ വയലാർ രാമവർമയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം(2023), മഞ്ജരി ബുക്സിന്റെ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യപുസ്തകം പെൻ ഡ്രൈവിലൂടെ 9വേൾഡ് റെക്കോർഡുകൾ ഉൾപ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങൾ സുരേഷ് ബാബുവിന് ലഭിച്ചിട്ടുണ്ട്.