വാകയാട് ദേശം അയ്യപ്പൻ വിളക്ക് ഉത്സവം നവംബർ 29 നും 30നും
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു
വാകയാട്: വാകയാട് ദേശം അയ്യപ്പൻ വിളക്ക് ഗുരുസ്വാമി ചന്ദ്രൻ പൂക്കിണാറമ്പത്തിൻ്റെയും, പനങ്ങാട് രവീന്ദ്രൻ സ്വാമി & പാർട്ടി കിനാലൂരിൻ്റെയും നേതൃത്വത്തിൽ 2024 നവംബർ 29, 30 (വെള്ളി, ശനി) തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചു. അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് നവംബർ 29ന് ഇളനീർ കുലവരവ്, ദീപ സമർപ്പണം, ഭഗവതിസേവ, അയ്യപ്പ ഭജന എന്നിവ നടക്കും. 30ന് ശനിയാഴ്ച ഗണപതി ഹോമം ചെണ്ട മേളം, പ്രഭാഷണം, എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച പൂജ തുടർന്ന് പ്രസാദഊട്ട്, വാദ്യമേളം, വിളക്ക് പന്തലിൽ, പാലക്കൊമ്പ് എഴുന്നള്ളത്തിന്റെ പുറപ്പാട്, പാലക്കൊമ്പ് എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും. നടുവണ്ണൂർ പുതിയ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടക്കുന്ന വർണ്ണശബളമായ ആഘോഷ വരവാണ് പ്രധാനപ്പെട്ട ചടങ്ങ്. സമാപന ദിവസം ഡൈനാമിറ്റ് ഡിസ്പ്ലേ, ഉടുക്കടിച്ച് പാട്ട്, എഴുന്നള്ളത്ത്, കനലാട്ടം, തിരിയുഴിച്ചിൽ, വെട്ടും തടവും, ഗുരുതി തർപ്പണം എന്നിവയുമുണ്ടാകും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി രാജൻ പി.എൻ (ചെയർമാൻ), ബികേഷ് ഒ.എം. (ജനറൽ കൺവീനർ) ദാസൻ പി.എൻ., രാജൻ എ.സി. (ഫിനാൻസ് കൺവീനർമാർ)എന്നിവരെ തെരഞ്ഞെടുത്തു. ശ്രീധരൻ പി.ടി, ബാലൻ നായർ, നാരായണൻ നായർ ,ഭാസ്കരൻ എം.എം., ഗോവിന്ദൻ പി.കെ. ,അപ്പുനായർ എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.