headerlogo
cultural

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം

തിന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി

 ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം
avatar image

NDR News

31 Oct 2024 08:52 AM

ന്യൂഡൽഹി: ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു. തിന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ്മ പുതുക്കലാണെന്നും ശ്രീരാമൻ രാവണനിഗ്രഹം നടത്തി അയോധ്യയിൽ തിരിച്ചെത്തിയ ദിനമാണെന്നുമൊക്കെ ഐതിഹ്യങ്ങൾ പലതുണ്ട്. ദീപാവലി വ്രതം അനുഷ്ഠിച്ചാൽ സർവ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.

         ഐതിഹ്യം എന്തു തന്നെയായാലും കുടുംബങ്ങൾ ഒത്തുചേരുന്നതിനും പരസ്പരം മധുരം പങ്കിടുന്നതിനും ഒക്കെയുള്ള അവസരമാണ് ദീപാവലി. മധുരത്തിനൊപ്പം പുതുവസ്ത്രങ്ങളണിഞ്ഞ്, മൺചിരാതുകളിൽ പ്രകാശത്തിന്റെ പ്രഭാപൂരം സൃഷ്ടിക്കുമ്പോൾ മനസ്സുകളിൽ പ്രതീക്ഷയുടെ പ്രകാശമാണത് പകരുന്നത്. അതേ സമയം ദീപാവലി ആഘോഷ നിറവിലാണ് ഉത്തരേന്ത്യയും. അലങ്കാര വിളക്കുകൾ തെളിയിച്ചും ചിരാതുകൾ കത്തിച്ചും മധുരം പങ്കുവെച്ചുമൊക്കെ ആണ് ഡൽഹിയിലെ ദീപാവലി ആഘോഷം. കടുത്ത വായുമലിനീകരണം നേരിടുന്നതിനാൽ ഇത്തവണ പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

 

 

NDR News
31 Oct 2024 08:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents