headerlogo
cultural

കാവില്‍ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ കവികളുടെ വിദ്യാരംഭം

വിജയദശമി ദിനമായ ഒക്ടോബർ 13 ന് ക്ഷേത്ര സന്നിധിയിൽ അക്ഷര നിവേദ്യത്തിന് വേദിയൊരുങ്ങും

 കാവില്‍ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ കവികളുടെ വിദ്യാരംഭം
avatar image

NDR News

08 Oct 2024 09:08 PM

നടുവണ്ണൂർ: കാവുന്തറയിലെ പ്രസിദ്ധമായ നടുവണ്ണൂര്‍ കാവില്‍ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അക്ഷരനിവേദ്യത്തിന് വേദിയൊരുങ്ങുന്നു. കവികള്‍ സ്വന്തം കവിത അവതരിപ്പിച്ചുകൊണ്ട് വിദ്യാരംഭം നടത്തുന്ന ഈ പരിപാടി വിജയദശമി ദിനമായ ഒക്ടോബർ 13 ന് രാവിലെ 9 മണിയ്ക്ക് ക്ഷേത്രസന്നിധിയില്‍ ആരംഭിക്കും. 

      വർഷങ്ങളായി വിജയദശമിനാളില്‍ ജാതി - മത - രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കവികളുടെ വിദ്യാരംഭത്തിന് ക്ഷേത്രം വേദിയൊരുക്കുന്നു. ഒരോ വര്‍ഷവും നിരവധി കവികളാണ് അക്ഷരം നിവേദിക്കാനായി ഇവിടെ എത്തിച്ചേരുന്നത്. കേശവന്‍ കാവുന്തറയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

NDR News
08 Oct 2024 09:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents