മുഹമ്മദ് നബിയുടേത് അനുപമ വ്യക്തിത്വം; വി.പി. ഷൗക്കത്തലി
പേരാമ്പ്രയിൽ മാസാന്ത ഖുർആൻ ടോക്ക് സംഘടിപ്പിച്ചു
പേരാമ്പ്ര: മുഹമ്മദ് നബിയുടേത് ഏത് സാധാരണക്കാരനും മാതൃകയാക്കാവുന്ന അനുപമ വ്യക്തിത്വമാണെന്നും പ്രവാചകനെ സ്നേഹിക്കുന്നവർ അവിടത്തെ മാതൃകയാക്കി ജീവിതം ചിട്ടപ്പെടുത്തുകയാണ് വേണ്ടതെന്നും ഇത്തിഹാദുൽഉലമ കേരള എസ്ക്യുട്ടീവ് അംഗം വി.പി. ഷൗക്കത്തലി അഭിപ്രായപ്പെട്ടു. പേരാമ്പ്രയിലെ മാസാന്ത ഖുർആൻ ടോക്കിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻ്റ് കെ. മുബീർ അദ്ധ്യക്ഷത വഹിച്ചു. വി.ഐ.ടി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സലീൽ അഹമ്മദ് സലീൽ, ടീൻ ഇന്ത്യ നടത്തുന്ന റബ് വ, തഹ് സീൻ കോഴ്സ് പൂർത്തീകരിച്ചവരെയും ഖുർആൻ ക്വിസ് മത്സരവിജയികളെയും ചടങ്ങിൽ അനുമോദിച്ചു.
ഏരിയ വൈസ് പ്രസിഡൻ്റ് എസ്.കെ. അബ്ദുല്ലത്തീഫ് സ്വാഗതം പറഞ്ഞു. ഖുർആൻ സ്റ്റഡി സെന്റർ കോഴിക്കോട് ജില്ലാ കോഡിനേറ്റർ പി.കെ. ഇബ്രാഹിം സമാപന ഭാഷണവും നടത്തി. അൽഫിൻ അഷറഫ് ഖിറാഅത്ത് നടത്തി.