ദ്വിദിന പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
രക്ഷാധികാരി കീഴ്പോട്ട് മൊയ്തീൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു
മേപ്പയൂർ: മണപ്പുറം മഹല്ല് ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ2024 ഒക്ടോബർ 5,6 തീയതികളിൽ റാഷിദ് ഹൈത്തമി പുളിക്കൽ, അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ നടത്തുന്ന ദ്വിദിന പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി രക്ഷാധികാരി കീഴ്പോട്ട് മൊയ്തീൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ നിസാർ റഹ്മാനി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അൻസാർ ഫൈസി, കീഴ്പോട്ട് മൊയ്തീൻ ഹാജി, കീപ്പോട്ട് പി. മൊയ്തീൻ, ടി.എം. മായിൻകുട്ടി, ഖാരിഅ അബ്ദുറഹിമാൻ, ഇ. അമ്മദ്, വി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു. ടി.എം.സി. മൊയ്തീൻ സ്വാഗതവും, നസീഫ് പി. നന്ദിയും പറഞ്ഞു.