സാഹിത്യകാരൻ കൽപ്പറ്റ നാരായണന് കൊയിലാണ്ടി നഗരത്തിന്റെ ആദരം
അനുഭവങ്ങളെ വാക്കുകളിൽ കുറുക്കിയെടുത്ത കവിയാണ് കൽപ്പറ്റയെന്ന് സുനിൽ പി ഇളയിടം
കൊയിലാണ്ടി: അനുഭവങ്ങളെ വാക്കുകളിൽ കുറുക്കിയെടുത്ത എഴുത്തുകാരനാണ് കല്പറ്റ നാരായണനെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടം. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കല്പറ്റ നാരായണന് ശ്രദ്ധ സാമൂഹ്യപാഠശാല നല്കിയ ആദരവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന് അദ്ദേഹം.
മാത്രമല്ല പ്രഭാഷണത്തിലും ലേഖനങ്ങളിലും ഈ സവിശേഷത അദ്ദേഹം സ്വീകരിക്കുന്നതായി കാണാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് വി.ടി. മുരളി ശ്രദ്ധയുടെ ഉപഹാരം നല്‌കി. ചടങ്ങിൽ വിജയരാഘവൻ ചേലിയ അദ്ധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ്, ടി.ടി ഇസ്മയിൽ, അജയ് ആവള, സത്യചന്ദ്രൻ പൊയിൽക്കാവ്, ശിവദാസ് പൊയിൽക്കാവ്, എൻ.വി.ബിജു എന്നിവർ സംസാരിച്ചു.
മുൻ നഗരസഭ ചെയർപേഴ്‌സൺ ശ്രദ്ധ നിർവ്വാഹ സമിതിഅംഗം കെ.ശാന്ത സ്വാഗതവും കൺവീനർ എൻ.വി.മുരളി നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി കല്പറ്റ നാരായണന്റെ ഒരു പുക കൂടി എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം മൊഹബത്ത് കെ.എസ്.മണി എന്നിവർ നടത്തി.കൽപ്പറ്റ നാരായണൻ തുടർന്ന് മറു മൊഴിയായി സംസാരിച്ചു